മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ സി.എച്ച്. മുഹമ്മദ് കോയ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മോചനം നേടുന്നതിന് ഭക്ഷണം കഴിക്കുമ്പോഴൊക്കെ പ്ലേറ്റിന്റെ പകുതി വിഷമില്ലാത്ത പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കണമെന്ന സന്ദേശം നല്‍കിയാണ് പരിപാടി നടത്തിയത്. വിഷാംശം കലരാത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം വര്‍ധിപ്പിക്കണം. കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ പോലും പ്രീ ഡയബറ്റിസ് കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.
ആരോഗ്യ ജാഗ്രത പുലര്‍ത്താന്‍ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് ഉദ്ഘാടനം ചെയ്ത സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ പറഞ്ഞു. ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാന കാരണം നമ്മുടെ മാറിയ ഭക്ഷണ- ജീവിത രീതിയാണെന്നും മാഹിന്‍ പറഞ്ഞു.
സിദ്ദീക്ക് ബേക്കല്‍, ബി.എം.എ ഖാദര്‍, ബി.എം ബാവ ഹാജി, സീതു കസബ്, അംസു മേനത്ത്, ഇര്‍ഷാദ് വലിയവളപ്പ്, ബി.ഐ സിദ്ധീക്ക്, ആബിദ് നുനു, അര്‍ഷാക്ക്, ജാഫര്‍, ബിലാല്‍ പ്രിയ, റിസ്‌വാന്‍, ബാപ്പുട്ടി, അഫ്‌റു, കെ.ബി ഷരീഫ്, സിനാന്‍, സഫ്‌വാന്‍, അബ്ദുല്ല പാസ്‌പോര്‍ട്ട്, ഇ.കെ സിദ്ധീക്ക്, ഹംസ, ബി.എസ് നസീര്‍, അബ്ദുല്ലക്കുഞ്ഞി, മഷ്മൂദ്, നിസാര്‍ സംബന്ധിച്ചു.
Post a Comment
0 Comments