കുമ്പള (www.evisionnews.co): ഭാര്യയുടെ മരണത്തിന് പിന്നാലെ റിട്ട. അധ്യാപകനായ ഭര്‍ത്താവും മരിച്ചു. കുമ്പള മാട്ടംകുഴിയിലെ കെ. മുഹമ്മദ് കുഞ്ഞി (88) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബി.എഫ് ബീഫാത്തിമ ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. കന്തല്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി സേവനമാരംഭിച്ച ഇദ്ദേഹം ഇച്ചിലംകോട് ഇസ്ലാമിയ എല്‍.പി സ്‌കൂള്‍, നെല്ലിക്കുന്ന് എല്‍.പി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു. 1985ല്‍ നെല്ലിക്കുന്ന് എല്‍.പി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച മുഹമ്മദ് കുഞ്ഞി പത്തു വര്‍ഷം പരവനടുക്കം ആലിയ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കുണ്ടങ്കറെടുക്ക താഹ മസ്ജിദ് പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കുമ്പള ബദര്‍ ജുമാ മസ്ജിദ് ഓഡിറ്റര്‍ ആയിരുന്നു. കുമ്പള ഖാദി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യനായ ഇദ്ദേഹം ജമാ അത്തെ ഇസ്ലാമിയുടെ തലമുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു. മക്കള്‍: ഷാഹുല്‍ ഹമീദ് കെ.എം (ഐ.ടി മാനേജര്‍, എമിറേറ്റ് പെട്രോളിയം, ദുബൈ), അന്‍വര്‍ ഹുസൈന്‍ കെ.എം, റംല, ജമീല, കെ.എം അബ്ദുല്‍ സത്താര്‍ (പ്രിന്‍സിപ്പാള്‍ മഹാത്മാ കോളേജ് കുമ്പള), ജമാലുദ്ദീന്‍ അബ്ദുല്‍ വാഹിദ്, അഹമ്മദ് ഷരീഫ്, ആയിഷത്ത് ശമീമ, മരുമക്കള്‍: യാസ്മിന്‍, സബിത, അബ്ദുല്‍ ലത്തീഫ് ബുളയാളം, കെ.എം.എ അഷ്‌റഫ് (ജില്ലാ ഭൂഗര്‍ഭജല വകുപ്പ് ഓഫീസര്‍, കാസര്‍കോട്), റഹീമ, ശമീമ.
Post a Comment
0 Comments