പെരിയ (www.evisionnews.co): കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എ. പിതാംബരനുള്‍പ്പടെ പത്തുപ്രതികള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യപേക്ഷ നല്‍കി.
പീതംബരന് പുറമെ പ്രതികളായ സി.ജെ സജി ജോര്‍ജ്, കെ.എം സുരേഷ്, കെ. സുനില്‍കുമാര്‍, ജി. ഗിജിന്‍, ആര്‍. ശ്രീരാഗ് എന്ന കിട്ടു, എ അശ്വിന്‍, എം. മുരളി, രജ്ഞിത്ത്, പ്രദീപ് എന്നിവരുള്‍പ്പടെയാണ് അഡ്വ. എം.ഡി ദിലീഷ് കുമാര്‍ മുഖേന ജില്ലാ സെക്ഷന്‍ കോടതിയില്‍ ജാമ്യ പേക്ഷ നല്‍കിയിരിക്കുന്നത്.
അതേസമയം പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് വിട്ട സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഹാജരാക്കാന്‍ ജില്ലാ സെഷന്‍സ് കോടതി പബ്ലിക്ക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈകേസില്‍ എട്ടാം പ്രതിയായ സുബീഷ് നേരത്തെ അഡ്വ. ആളൂര്‍ മുഖേന നല്‍കിയ ജാമ്യാപേക്ഷ സി.ബി.ഐ അന്വേഷണ ഉത്തരവ് ഹാജരാക്കി കഴിഞ്ഞാല്‍ മാത്രമെ കോടതി പരിഗണിക്കയുള്ളൂ.
Post a Comment
0 Comments