കാഞ്ഞങ്ങാട്: (www.evisionnews.co) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 60-ാമത് കലോത്സവത്തിന് വിളംബരം അറിയിച്ച് ജില്ലയിലെ അറുപത് പ്രമുഖ ചിത്രകാരന്മാരും മേളപ്പെരുമയിലൂടെ സംസ്ഥാനത്ത് ശ്രദ്ധേയനായ വാദ്യരത്‌നം മടിയന്‍ രാധാകൃഷ്ണ മാരാരും ശിഷ്യന്മാരും ഒരേ സമയത്ത് ചിത്രം വരച്ചുകൊണ്ടും താള വിസ്മയം കൊണ്ടും കാഞ്ഞങ്ങാടിനെ ശ്രദ്ധേയമാക്കും.
കേരള പിറവി ദിനമായ നവംമ്പര്‍ ഒന്നിന് വൈകുന്നേരം നാലു മണിക്ക് കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംസ്ഥാന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ വരവറിയിക്കുന്ന 'കൊട്ടും വരയും' പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യാതിഥിയാകും.
Post a Comment
0 Comments