കാസര്‍കോട് (www.evisionnews.co): ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയറെ ടവര്‍ ഓഫീസിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കാരാട്ട് വയലിലെ ഉദയശങ്കറിനെ (47)യാണ് പുതിയ കോട്ട വിനായക തീയേറ്ററിന് സമീപത്തെ ബിഎസ്എന്‍എല്‍ ടവര്‍ ഓഫീസിനകത്ത് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഓഫീസിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു.
മാധവറാവു- ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഛായാമണി. മക്കള്‍: കാര്‍ത്തിക, ശിവജിത്ത്. സഹോദരങ്ങള്‍: ഗണേശന്‍, ഡോ. സുജിത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
Post a Comment
0 Comments