കാസര്‍കോട് (www.evisionnews.co): റെക്കോര്‍ഡുകള്‍ പിറന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ചരിത്രവിജയത്തില്‍ എം.സി ഖമറുദ്ദീന് കൈയ്യടിച്ചവര്‍ ഇന്ന് മറ്റൊരു വിജയത്തിന്റെ ആരവമുയരുമ്പോള്‍ ഉള്ളുനിറഞ്ഞ് കയ്യടിച്ചത് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക്. നാലുമാസം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കാസര്‍കോടിനെ വലതുപക്ഷത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കഠിനപ്രയത്നം നടത്തിയ എം.സി ഇക്കുറി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ യു.ഡി.എഫിന്റെ ചുക്കാന്‍ ഒരു ചരിത്രനിയോഗം പോലെ ഉണ്ണിത്താന്റെ കൈകളിലെത്തി.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ചരിത്രം വിജയം സമ്മാനിച്ച ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ യു.ഡി.എഫിന്റെ ചുക്കാന്‍ എം.സി ഖമറുദ്ദീനായിരുന്നു. ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗത്തെ തുടര്‍ന്ന് യു.ഡി.എഫ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ചുക്കാന്‍ എം.സി ഖമറുദ്ദീന്റെ കൈകളിലെത്തുന്നത്. അന്ന് ചിട്ടയോടെയും വര്‍ധിച്ച ആത്മവിശ്വാസത്തോടെയും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിച്ചെടുക്കുന്നത് വരെയും എം.സി ഖമറുദ്ദീന്‍ മുന്നില്‍നിന്നു.
ഇക്കുറി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എം.സി ഖമറുദ്ദീന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ നിയോഗിക്കപ്പെട്ടു. ഒരു ചരിത്രനിയോഗം പോലെ യു.ഡി.എഫ് ഘടകകക്ഷികളെ കോണ്‍ഗ്രസിനെ എന്നുമില്ലാത്ത രീതിയില്‍ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിന് ഈ കൂട്ടുകെട്ട് സഹായിച്ചു. എതിരാളികള്‍ എല്ലാ വിലങ്ങുതടികളും തകര്‍ത്തായിരുന്നു യു.ഡി.എഫിന്റെ തുളുടനാടന്‍ വിജയം. ഇടതുപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ടി. സിദ്ദിഖ് വന്‍തോതില്‍ വോട്ടുനേടിയപ്പോഴും അഭിനന്ദനം മുഴുവന്‍ ഖമറുദ്ദീനായിരുന്നു. അന്ന് യു.ഡി.എഫിന്റെ ജില്ലാ ആക്ടിംഗ് ചെയര്‍മാനായിരുന്നു ഖമറുദ്ദീന്‍.
Post a Comment
0 Comments