Type Here to Get Search Results !

Bottom Ad

വ്യാജരേഖ നല്‍കി ഐഎഎസ്: മലബാര്‍ മേഖലയില്‍ സബ് കലക്ടര്‍ക്കെതിരെ അന്വേഷണം


തിരുവനന്തപുരം (www.evisionnews.co): കേരള കേഡറില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സിവില്‍ സര്‍വീസിന്റെ ഒബിസി ക്വോട്ടയില്‍ കടന്നുകൂടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത് സംബന്ധിച്ച് കേന്ദ്ര പഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം അന്വേഷണം ആരംഭിച്ചു. കുറ്റം തെളിഞ്ഞാല്‍ ഐഎഎസ് പദവി നഷ്ടപ്പെടും. ഇപ്പോള്‍ മലബാര്‍ മേഖലയില്‍ സബ് കലക്ടറായി ജോലി ചെയ്യുന്ന 2016 ബാച്ച് ഉദ്യോഗസ്ഥനോട് 25നു ഹിയറിംഗിന് എറണാകുളം കലക്ടറുടെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215-ാം റാങ്കുകാരനാണ്. ഇയാള്‍ പിന്നാക്ക വിഭാഗത്തിന്റെ മേല്‍ത്തട്ട് (ക്രിമിലെയര്‍) ഒഴിവാക്കാന്‍ വരുമാനം കുറച്ചു കാണിച്ചതായും വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായുമാണു പരാതി. യുപിഎസ്സിക്കു സമര്‍പ്പിച്ച അപേക്ഷാഫോമില്‍ മാതാപിതാക്കള്‍ക്ക് പാന്‍കാര്‍ഡ് ഇല്ലെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല എന്നും രേഖപ്പെടുത്തിയിരുന്നു. ഇതു രണ്ടും കളവാണെന്നാണു കണ്ടെത്തല്‍. ഇയാള്‍ സമര്‍പ്പിച്ച അപേക്ഷാഫോമില്‍ 201213ല്‍ 1.8 ലക്ഷവും, 201314ല്‍ 1.9 ലക്ഷവും, 201415ല്‍ 2.4 ലക്ഷവുമാണു വരുമാനം. അന്നു മേല്‍ത്തട്ട് പരിധി ആറു ലക്ഷം രൂപയായിരുന്നു

എറണാകുളം കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ നല്‍കിയ കുടുംബത്തിന്റെ 201217ലെ വാര്‍ഷിക വരുമാനം 21,80,967 രൂപയാണ്. 201314ല്‍ ഇതു 23,05,100 രൂപയും 201415ല്‍ 28,71,375 രൂപയുമാണ്. ഇതുപ്രകാരം ഇയാള്‍ നല്‍കിയ നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും അസാധുവാകും. അങ്ങനെ അസാധുവായാല്‍ ഒബിസി നോണ്‍ ക്രിമിലെയര്‍ പദവിയില്‍ ലഭിച്ച സിവില്‍ സര്‍വീസ് റാങ്കും അസാധുവാകും. യുപിഎസ്സിയ്ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനു ശിക്ഷാനടപടികളും നേരിടേണ്ടി വരും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad