Type Here to Get Search Results !

Bottom Ad

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സാരഥി സംഗമം സമാപിച്ചു


കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സാരഥി സംഗമം ബദിയടുക്ക റെയ്ഞ്ചിലെ നെല്ലിക്കട്ട അല്‍ മദ്രസത്തുല്‍ മദനിയ്യയില്‍ പ്രൗഢഗംഭീരമായി സമാപ്തി കുറിച്ചു. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലയിലെ എഴുനൂറോളം വരുന്ന മദ്രസകളുടെ പ്രധാന അധ്യാപകരും കാസര്‍കോട് ജില്ലയിലെ മുപ്പത്തിരണ്ട് റെയ്ഞ്ച്കളുടെ ഭാരവാഹികളും പങ്കെടുത്ത ജില്ലാ സാരഥി സംഗമം രാവിലെ 9:30ന് സ്വാഗതസംഘം ചെയര്‍മാന്‍ ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി പതാക ഉയര്‍ത്തലോടു കൂടി ആരംഭിച്ചു. 

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റും കീഴൂര്‍ മംഗലാപുരം സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു പ്രഗല്‍ഭ വാഗ്മിയും സൈന്‍ ഡയറക്ടറും കൂടിയായ റാഷിദ് ഗസ്സാലി കൂളിവയല്‍ നന്തി ദാറുസലാം പ്രൊഫ. ശുഹൈബ് ഹൈത്തമി വാരാമ്പറ്റ എന്നിവര്‍ ശ്രദ്ധേയമായ രണ്ട് വിഷയങ്ങളില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി ഒരേ മദ്രസയില്‍ കാല്‍നൂറ്റാണ്ടുകാലം സേവനം ചെയ്ത മുപ്പതില്‍പരം മദ്രസ അധ്യാപകരെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്്മാന്‍ മുസ്ലിയാര്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ആദരിച്ചു സംഗമത്തില്‍ സമസ്ത കേരള ഇസ്ലാം മതവിദ്യഭ്യാസ ബോര്‍ട്ട് ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല മദ്‌റസകുള്ള കോട്ടുമല ഉസ്താദ് അവാര്‍ഡിന് അര്‍ഹരായ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ മദ്രസകുള്ള ഉപഹാരം ത്വാഖാ അഹമ്മദ് മൗലവി അല്‍ അസ്ഹരി നല്‍കി. മെട്രോ മുഹമ്മദ് ഹാജി നല്‍കി ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് 

ട്രഷറര്‍ ഹാരിസ് ഹസനി തൃക്കരിപ്പൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം ദാരിമി ദേലമ്പാടി, സെക്രട്ടറിമാരായ അഷ്‌റഫ് മൗലവി മര്‍ദ്ദള, ഹമീദ് ഫൈസി പൊവ്വല്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, സ്വാഗത സംഘം കണ്‍വീനര്‍ റഷീദ്, ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, റെയിഞ്ച് പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി, സെക്രട്ടറി റസാഖ് അര്‍ഷദി ബദിയടുക്ക, ജമാഅത്ത് ഖത്തീബ് ഷമീര്‍ ദാരിമി ജമാഅത്ത് പ്രസിഡന്റ് പി.വി അബ്ദുറഹ്്മാന്‍ ഹാജി, സെക്രട്ടറി അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ട്രഷറര്‍ ഇബ്രാഹിം നെല്ലിക്കട്ട, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ബഷീര്‍ ദാരിമി നീലേശ്വരം, ഹനീഫ് ദാരിമി കാസര്‍കോട്, മുനീര്‍ മൗലവി പെരുമ്പട്ട, അഷ്‌റഫ് ഫൈസി നെല്ലിക്കട്ട പ്രസംഗിച്ചു. മദ്രസ പൊതുപരീക്ഷ സര്‍ട്ടിഫിക്കറ്റ് പ്രസ്തുത സംഗമത്തില്‍ വിതരണം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad