Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ജീവിച്ചിരിപ്പുണ്ടെന്നറിയാന്‍ സെല്‍ഫി എടുത്ത് നല്‍കണം: കലക്ടറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ രോഗി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാന്‍ അംഗണ്‍വാടി വര്‍ക്കര്‍മാരുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത് നല്‍കണമെന്ന ജില്ലാ കലക്ടറുടെ പ്രസ്താവന എന്‍ഡോസള്‍ഫാന്‍ രോഗികളോടുള്ള വെല്ലുവിളിയാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അഭിപ്രായപ്പെട്ടു. മുന്നണിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ കലക്ടര്‍ക്ക് താക്കീതായി. ജില്ലാ കലക്ടര്‍ രാജി വെക്കുന്നത് വരെ സമരം നടത്തുമെന്നും മുന്നണി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പ്രേമചന്ദ്രന്‍ ചോമ്പോല, ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad