കാസര്‍കോട് (www.evisionnews.co): ഉപജില്ലാ കായിക മേളയ്ക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും മുണ്ടോട്ടെ സജീവന്റെ മകന് വിഷ്ണു (15)ആണ് മരിച്ചത്.
വ്യാഴാഴ്ചയാണ് സംഭവം. രാജപുരം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉപജില്ലാ കായികമേള മഴയെ തുടര്‍ന്ന് ഉച്ചയോടെ നിര്‍ത്തിവെച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കള്ളാര്‍ അഞ്ചാലയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മനോഹരിയാണ് മാതാവ്. അഭിനവ്, ഋഷിക എന്നിവര്‍ സഹോദരങ്ങളാണ്.
Post a Comment
0 Comments