തിരുവനന്തപുരം (www.evisionnews.co): വാളയാര്‍ കേസില്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും പ്രഭഗ്ഭനായ അഭിഭാഷകന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. കേസില്‍ പൊലീസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.
കേസില്‍ എസ്.സി എസ്ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ഫോറന്‍സിക് വിദഗ്ധരുടെ സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 13 വയസുകാരിയുടെ അസ്വാഭാവിക മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടക്കുളം സ്വദേശി മധു, രാജാക്കാട് സ്വദേശി ഷിബു ചേര്‍ത്തല സ്വദേശി പ്രദീപ് സ്വദേശി. അട്ടക്കുളം സ്വദേശി മധു, പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി എന്നിവരാണ് ഉള്ളത്.
ഒമ്പത് വയസുള്ള ഇളയകുട്ടി മരിച്ച കേസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടപ്പളം സ്വദേശി മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിച്ചിരുന്നു. പ്രതികള്‍ വ്യത്യസ്ത കാലയാളവില്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രതിക്കെതിരെയും പ്രത്യേകം കുറ്റപത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
Post a Comment
0 Comments