തിരുവനന്തപുരം (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് വിജയിച്ചു. 3673 വോട്ടുകള്‍ക്കാണ് യു.ഡി.എഫിന്റെ വിജയം. മഞ്ചേശ്വരം അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വട്ടിയൂര്‍ക്കാലും കോന്നിയിലും എല്‍ഡിഎഫും മറ്റു രണ്ടിടത്തും യുഡിഎഫും മുന്നേറുന്നു.
മഞ്ചേശ്വരത്ത് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി യു.ഫ് സ്ഥാനാര്‍ഥി എം.സി. കമറുദ്ദീന് മുന്നേറുന്നു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്ത് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ കോന്നിയിലും അട്ടിമറി ജയത്തിനൊരുങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാര്‍. അരൂരില്‍ ഷാനിമോള്‍ ഉസ്മാന് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്കു രണ്ടിനു മുന്‍പ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്.
Post a Comment
0 Comments