കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരത്ത് യു.ഡി.എഫിന് സീറ്റുറപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. സ്ത്രീ പോളിംഗില്‍ ഉണ്ടായ വര്‍ധനയാണ് യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നത്. 214779 വോട്ടര്‍മാരില്‍ 106928 സ്ത്രീകളാണ്. ഇതില്‍ 86487 പേര്‍ വോട്ടവകാശം വിനിയോഗിച്ചു. 80.88ശതമാനമാണ് പോളിംഗ്. സ്ത്രീവോട്ടര്‍മാരുടെ പോളിംഗ് കൂടിയത് യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്. ഇത് യു.ഡി.എഫിന് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. കുമ്പള, മൊഗ്രാല്‍, ഉപ്പള, മഞ്ചേശ്വരം, കുഞ്ചത്തൂര്‍ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ തന്നെ സ്ത്രീകളുടെ നീണ്ട നിരയുണ്ടായിരുന്നു.
കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗില്‍ നേരിയ കുറവാണ് ഇക്കുറി. 75.88 ആണ് ലോക്‌സഭയിലെ പോളിംഗ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 76.33 ശതമാനമായിരുന്നു പോളിംഗ് ശതമാനം. ലീഗിന് സ്വാധീനമുള്ള തീരമേഖകളില്‍ കനത്ത പോളിംഗാണ് ഉണ്ടായത് വലതു ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നു. ബി.ജെ.പിക്കെതിരായ ന്യുനപക്ഷ ഏകീകരണവും പൗരത്വ പ്രശ്‌നമടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരുന്നു. വിവിധ മുസ്ലിം സംഘടനകളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രചാരണത്തില്‍ ഇതുവരെയില്ലാത്ത കോണ്‍ഗ്രസ്- മുസ്ലിം ലീഗ് കൂട്ടുകെട്ടും വലിയ വിജയപ്രതീക്ഷയാണ് യു.ഡി.എഫിന് നല്‍കുന്നത്.
Post a Comment
0 Comments