ദുബൈ (www.evisionnews.co): യു.എ.ഇയിലെ കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-മൂന്ന് 31ന് രാത്രി 12മണി മുതല്‍ ഉമ്മുല്‍ ഖുവൈന്‍ ഗ്രൗണ്ടില്‍ നടക്കും. അറേബ്യന്‍ ലയണ്‍സ് ചെറൂണി, ഡിഫെന്‍സ് ബെളിഞ്ച, ക്യാപ്സിഗോസ് കുമ്പഡാജെ, ബീറ്റര്‍സ് അന്നടുക്ക, ഫസാ ബ്ലാസ്റ്റേഴ്‌സ്, കെ.കെ നാരംപാടി, ബ്ലാക്ക്ബണ്‍ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.
വൈഡ് വ്യൂവ് ദുബൈ സ്‌പോണ്‍സറായ ക്യാപ്‌സികോസ് കുമ്പഡാജെയുടെ ജേഴ്സി കെ.എം.സി.സി ദുബൈ മണ്ഡലം സെക്രട്ടറി എം.എസ് ഹമീദും സ്പീഡ് ടൈപ്പിംഗ് ദേര സ്‌പോണ്‍സറായ ബ്ലാക്ക്‌ബെന്‍ ടീമിന്റെ ജേഴ്സി കുമ്പഡാജെ പഞ്ചായത്ത് ദുബൈ കെ.എം.സി.സി പ്രസിഡന്റ് വൈ. ഹനീഫ കുമ്പഡാജെയും പ്രകാശനം ചെയ്തു. വൈ. ഖലീല്‍, ബി.എച്ച് സിദ്ദീഖ്, ജാബു കുമ്പഡാജെ, ജലീല്‍ ദര്‍ക്കാസ്, ഹാരിസ്, സിദ്ദീഖ് കല്ലിസ്ന, റസാഖ് കുദിങ്കില, സിദ്ദീഖ് കുദിങ്കില സംബന്ധിച്ചു.
Post a Comment
0 Comments