കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തില്‍ സ്ത്രീയുടെ മരണത്തിനിടയാക്കിയ ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട്- തലപ്പാടി റൂട്ടിലോടുന്ന കെ.എല്‍ 14ഇ 3205 നമ്പര്‍ ഗജനാന ബസ് ഡ്രൈവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ബീരന്ത്ബയലിലെ പരേതനായ ബാബുനായിക്കിന്റെ ഭാര്യ സീത (70)യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ബസിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങിയതിനാല്‍ തല്‍ക്ഷണം മരിച്ചിരുന്നു. റോഡരികിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം.
Post a Comment
0 Comments