Type Here to Get Search Results !

Bottom Ad

കോടിയേരി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി


ഉപ്പള (www.evisionnews.co): ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പിയെ പ്രതിരോധിക്കാന്‍ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി. ഉപ്പളയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. എല്‍.ഡി.എഫ് ചിത്രത്തില്‍ പോലുമില്ല. എന്നാല്‍ അവരുടെ പ്രചാരണം ബി.ജെ.പിക്കാണ് ഗുണംചെയ്യുക. കേരളത്തിലേക്ക് ബി.ജെ.പി കടക്കാതിരിക്കാന്‍ കോണ്‍ഗ്രസ് മുന്നണിയെയാണ് ശക്തിപ്പെടുത്തേണ്ടത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള ദേശീയ ബദല്‍ കോണ്‍ഗ്രസ് മാത്രമാണ്. ഇതു കൊണ്ട് തന്നെ യു.ഡി.എഫ് ജയിക്കണമെന്ന് ജനങ്ങള്‍ക്കറിയാം. ബി.ജെ.പിക്ക് ഗുണം കിട്ടിയാലും യു.ഡി.എഫിന് ലഭിക്കരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. ഇത് വേട്ട് പാഴാവാന്‍ മാത്രമേ ഉപകരിക്കൂ- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നോട്ടു നിരോധനവും ജിഎസ്ടിയും കാരണം ബിജെപിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെ തീവ്രവാദികളായി മുദ്രകുത്തുകയാണവര്‍. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യവും നാനാത്വത്തില്‍ ഏകത്വവുമാണ് ഈ നാട്ടിന്റെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷത്തിനു ശേഷം യുഡിഎഫ് സര്‍ക്കാറാണ് വരാന്‍ പോകുന്നത്. ഇതില്‍ ഒരു സംശയവും വേണ്ട. വികസനത്തിന് പേരുകേട്ടത് യു.ഡി.എഫ് ഭരണമാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad