ഇ-ടെക് (www.evisionnews.co): ഫേസ് ബുക്ക് ലൈവ് വിഡിയോ ഫീച്ചറിന് നിയന്ത്രണം വരുന്നു. ഫേസ്ബുക്ക് ലൈവ് വിഡിയോ സ്ട്രീമിങ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ആലോചിക്കുന്നതായി വ്യക്തമാക്കിയ ഫേസ്ബുക് അധികൃതര്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ കണ്ടെത്തുന്നതിനും അതു വൈറലാകാതിരിക്കുന്നതിനും സ്വീകരിക്കാവുന്ന നടപടികള്‍ ആലോചിക്കുമെന്നും വ്യക്തമാക്കി.
ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ് ഫേസ്ബുക്കിലൂടെ ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുക, വിദ്വേഷം വിതയ്ക്കുന്ന പോസ്റ്റുകള്‍ തിരിച്ചറിയാന്‍ സംവിധാനമുണ്ടാക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതെന്ന് ഫേസ് ബുക്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍സ്ബെര്‍ഗ് പറഞ്ഞു.
ഫേസ് ബുക്കിലൂടെ ഭീകരാക്രമണത്തിന്റെ ലൈവ് വിഡിയോ പ്രചരിച്ച സംഭവത്തില്‍ ഒട്ടേറെ പേര്‍ പരാതി പറഞ്ഞെന്നു വ്യക്തമാക്കിയ അദ്ദേഹം തങ്ങളുടെ കമ്പനി ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളുമെന്നും കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments