കാഞ്ഞങ്ങാട് (www.evisionnews.co): അഴിക്കലില്‍ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ഒലിവ എന്ന ബോട്ടും ആറു മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പ് രക്ഷപ്പെുടുത്തി കരക്കെത്തിച്ചു. കാഞ്ഞങ്ങാട് ഉള്‍ക്കടലില്‍ ബോട്ടിന്റെ ഫാനില്‍ വല കുടുങ്ങി എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ നടുകടലില്‍ കുടുങ്ങിയത്. ഫിഷറീസിന്റെ രക്ഷാബോട്ട് ചൊവ്വാഴ്ച ഉച്ചയോടെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നാലു മണിയോടെ സംഭവ സ്ഥലത്ത് എത്തിയാണ് ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്.
Post a Comment
0 Comments