(www.evisionnews.co) മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ സീരീസാണ് സി.ബി.ഐ. ചിത്രത്തിന്റെ അഞ്ചാം ഭാഗം വൈകാതെ എത്തും. ചിത്രം ഓണത്തിന് എത്തുമെന്നാണ് സൂചന. ആദ്യ നാലു ഭാഗങ്ങളിലേയും പോലെ തന്നെ എസ്.എന്‍ സ്വാമി തന്നെ രചനയും കെ. മധു സംവിധാനവും നിര്‍വ്വഹിക്കും. മമ്മൂട്ടിയുടെ ഡേറ്റിനായി സംവിധായകന്‍ കാത്തിരിക്കുകയാണെന്നാണ് വിവരം. ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലും ജാഗ്രത 1989ലും മൂന്നാം ഭാഗം സേതുരാമയ്യര്‍ സിബിഐ 2004ലും നേരറിയാന്‍ സിബിഐ 2005ലുമാണ് റിലീസ് ചെയ്തത്.
അഞ്ചാം ഭാഗത്തില്‍ വിരമിച്ച സി,ബി.ഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
Post a Comment
0 Comments