ദുബൈ (www.evisionnews.co): ദുബൈ അല്‍ബുസ്താന്‍ ഗ്രൗണ്ടില്‍ ചിക്കറ്റ് അറേബ്യ പുത്തൂര്‍ ഫുട്ബോള്‍ ലീഗ് നാളെ നടക്കും. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എട്ടു ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരക്കും. കുന്നില്‍ യംഗ് ചാലഞ്ചേഴ്സ്, വൈ.എഫ്.ഡി ദേശാങ്കുളം, ബാച്ചിലേഴ്സ് പുത്തൂര്‍, വിഗാന്‍സ് കടവത്ത്, കാസ്രോട് ഇ.വൈ.സി.സി., സര്‍വാന്‍സ് ചൗക്കി, ആസ്‌ക് പുത്തൂര്‍, ബ്രദേഴ്സ് പഞ്ചം എന്നീ ടീമുകള്‍ക്കായി ഈസ്റ്റ് ബംഗാള്‍ ജൂനിയര്‍ താരം മണി, നാസര്‍ മലപ്പുറം, സന്തോഷ് ട്രോഫി താരം, പ്രവീണ്‍ എടാട്ടുമ്മല്‍, ദേശീയതാരം ആഷിഖ് കുരുണിയന്‍, ഷംസാദ് ഷൂട്ടേഴ്സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ പന്ത് തട്ടാനെത്തും. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മത്സരം തത്സമയം വീക്ഷിക്കാന്‍ മൊഗ്രാല്‍പുത്തൂരില്‍ സൗകര്യമൊരുക്കിയതായും സംഘാടകര്‍ പറഞ്ഞു.
Post a Comment
0 Comments