(www.evisionnews.co) വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനത ഇടതുപക്ഷത്തിന് 18 സീറ്റുകള്‍ സമ്മാനിക്കും. ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങളെന്നും ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാമെന്നും പിണറായി വെല്ലിവിളിച്ചു.
കോണ്‍ഗ്രസിന്റെ പ്രമാണിമാരായ നേതാക്കള്‍ക്ക് മത്സരിക്കാന്‍ മണ്ഡലം കിട്ടാനില്ല. എന്നാലും വീമ്പ് പറയുന്നതില്‍ കുറവൊന്നുമില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റ്
ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍. ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാം. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്. 18 ല്‍ കൂടുതല്‍ സീറ്റ് ഇടത് പക്ഷത്തിന് കേരള ജനത സമ്മാനിക്കും.
കോണ്‍ഗ്രസ് ഏതോ സ്വപ്നലോകത്താണ്. കോണ്‍ഗ്രസിന്റെ പ്രമാണിമാരായ നേതാക്കള്‍ക്ക് മത്സരിക്കാന്‍ മണ്ഡലം കിട്ടാനില്ല. എന്നാലും വീമ്പ് പറയുന്നതില്‍ കുറവൊന്നുമില്ല. മുസ്ലിം വിഭാഗത്തെ ആക്രമിക്കുന്ന വര്‍ഗീയ ഭ്രാന്തിനെതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടില്ല.
ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങള്‍. ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കതട്ടില്‍ കാണാം....
Post a Comment
0 Comments