Type Here to Get Search Results !

Bottom Ad

അപകീര്‍ത്തി പരാമര്‍ശം: യോഗിക്കെതിരെ മുസ്ലിം ലീഗ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും


മലപ്പുറം (www.evisionnews.co): മുസ്ലിം ലീഗിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കെ.പി.എ മജീദ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുക. ശനിയാഴ്ച പരാതി നല്‍കുമെന്ന് കെ.പി.എ മജീദ് അറിയിച്ചു.

പാക്കിസ്ഥാന്‍ വാദവുമായി പോയവരെ തള്ളി ഇന്ത്യയോട് കൂറും സ്നേഹവും ഉയര്‍ത്തിപ്പിടിച്ച് നിലയുറപ്പിച്ചവരാണ് മുസ്ലിം ലീഗ്. ലീഗ് പ്രഥമ ദേശീയ പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ ഉള്‍പ്പെടെ അംഗമായ സമിതിയാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മിച്ചത്. പാക്കിസ്ഥാന്റെ കാശ്മീര്‍ വാദത്തെ തുറന്ന് എതിര്‍ക്കുകയും ലോക വേദികളില്‍ പോലും പ്രഖ്യാപിക്കുകയും ചെയ്തവരാണ് മുസ്ലിം ലീഗ്.

വാജ്പേയ് പ്രധാനമന്ത്രിയായപ്പോള്‍ പോലും മുസ്ലിം ലീഗ് എം.പിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇ. അഹമ്മദിനെയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് നിരവധി തവണ യു.എന്നിലേക്കും നിയോഗിച്ചത്. മതേതരത്വത്തിനും ജനാധിപത്യത്തിനും മികച്ച സംഭാവന നല്‍കി വര്‍ഗീയതക്ക് എതിരായ ആന്റി വൈറസായി പ്രവര്‍ത്തിച്ച് അംഗീകാരം നേടിയ സംഘടനയെ രാഷ്ട്രീയ ലാഭം നേടാന്‍ തെറ്റിദ്ധരിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് വിവരക്കേടാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad