(www.evisionnews.co) തൃശൂർ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പേരു മാറ്റുന്നു. ബാങ്ക് നടത്തുന്ന പ്രഥമ പബ്ലിക് ഇഷ്യുവിന് മുന്നോടിയായാണ് പേരു മാറ്റം. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്‍റെ പുതിയ പേര്.
ഏതെങ്കിലും മതത്തിന്‍റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണയില്‍ ഒട്ടേറെ ബിസിനസ് അവസരങ്ങള്‍ നഷ്ടമാകുമെന്ന് കണ്ടാണ് ബാങ്കിന്‍റെ പേര് മാറ്റുന്നത്. പേരു മാറുമെങ്കിലും ബാങ്കിന്‍റെ ആസ്ഥാനം തൃശ്ശൂര്‍ ആയി തന്നെ തുടരും. മുംബൈ ആസ്ഥാനമായ ‘രത്നാകര്‍ ബാങ്കി’ന്‍റെ പേരു മാറ്റിയ അതേ മാതൃക ചുവടു പിടിച്ചാണ് നടപടി. രത്നാകര്‍ ബാങ്കിനെ ആര്‍ബിഎല്‍ ബാങ്ക് എന്നാണ് പേരു മാറ്റിയത്.
Post a Comment
0 Comments