കാസര്‍കോട് (www.evisionnews.co): വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരന് കടന്നല്‍ കുത്തേറ്റ് പരിക്കേറ്റു. മായിപ്പാടിയിലെ ഉദയകുമാറിന്റെ മകന്‍ ദീക്ഷിതിനാണ് കടന്നല്‍ കുത്തേറ്റത്. പരിക്കേറ്റ ദീക്ഷിതിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കൂട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
Post a Comment
0 Comments