മഞ്ചേശ്വരം (www.evisionnews.co): പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് ആറര പവന്‍ സ്വര്‍ണാഭരണവും 22,000 രൂപയും കവര്‍ന്നു. ഉപ്പള മജലിലെ ഷേഖ് അബ്ദുല്‍ റഹ്മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച്ച അബ്ദുല്‍ റഹ്്മാനും കുടുംബവും വീടുപൂട്ടി കര്‍ണ്ണാടക സീമുഖയിലെ ആസ്പത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയതായിരുന്നു. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്തെ രണ്ടു അലമാരകള്‍ കുത്തിതുറന്ന നിലയിലാണ്. ഇവിടെ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണവുമാണ് കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments