ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രസിദ്ധീകരിച്ച വെബ്സൈറ്റ് തകരാറിലായി. ആളുകളുടെ തള്ളിക്കയറ്റം കാരണമാണ് വെബ്സൈറ്റ് ഡൗണായിപ്പോയത്. ചൊവ്വാഴ്ച നേതാക്കള്‍ ചേര്‍ന്ന് പുറത്തിറക്കി നിമിഷങ്ങള്‍ക്കകം വെബ്സൈറ്റ് തകരാറിലാവുകയായിരുന്നു. ഹെവി ട്രാഫിക്ക് ആണ് വെബ്സൈറ്റ് തകരാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വൈകാതെ നന്നാക്കുമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
പ്രകടനപത്രിക പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ാമിശളലേെീ.ശിര.ശി എന്ന വെബ്സൈറ്റ് ആരംഭിച്ചിരുന്നു. ഈ വെബ്സൈറ്റാണ് ഇപ്പോള്‍ തകരാരിലായിരിക്കുന്നത്. തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും മുഖ്യവിഷയമാക്കിയാണ് കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. സാമ്പത്തികഭദ്രതയും രാജ്യക്ഷേമവുമാണ് പ്രകടനപത്രികയിലെ പ്രധാന മുദ്രാവാക്യം.
Post a Comment
0 Comments