Type Here to Get Search Results !

Bottom Ad

എം.ബി രാജേഷിന്റെ പാലക്കാട്ടെ പ്രചാരണ റാലിയില്‍ വടിവാളുമായി സി.പി.എം ഗുണ്ടകള്‍


പാലക്കാട് (www.evisionnews.co): തെരഞ്ഞെടുപ്പ് കാലത്തും വാള്‍ താഴെവെക്കാതെ സി.പി.എം ഗുണ്ടകള്‍ വിലസുന്നു. പാലക്കാട് എം.ബി രാജേഷ് എം.പിയുടെ പ്രചാരണ റാലിയില്‍ വടിവാളുമായാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. ഒറ്റപ്പാലം നിയോജക മണ്ഡലം എല്‍.ഡി.എഫ് പര്യടനത്തിനിടെ വാഹന വ്യൂഹത്തില്‍ നിന്ന് വടിവാള്‍ താഴെ വീഴുകയായിരുന്നു.

മുന്‍ എം.എല്‍.എ ഹംസ ഉള്‍പ്പെടെയുള്ളവരുടെ വാഹനം ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ഇരുചക്ര വാഹത്തില്‍ വന്നിരുന്നവര്‍ ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് തിരിയുന്നതിനിടെ ഒരു വാഹനം തട്ടിവീണപ്പോഴാണ് വടിവാള്‍ താഴെവീണത്. നാട്ടുകാര്‍ മുഴുവന്‍ കണ്ടുനില്‍ക്കുമ്പോഴാണ് സംഭവം. ഉടന്‍ തന്നെ മറ്റു വാഹനങ്ങള്‍ വന്ന് വളഞ്ഞു നില്‍ക്കുകയും വടിവാളെടുത്ത് പോവുകയുമായിരുന്നു. തെരഞ്ഞെടുപ്പ് വേളയിലും വാള്‍ താഴെവെക്കാന്‍ സി.പി.എം തയാറില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad