കാസര്‍കോട് (www.evisionnews.co): വെയിലിന്റെ കാഠിന്യം കൂടുന്നതോടെ പൊള്ളലേറ്റ നിരവധി പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പൈക്ക ചെണ്ടത്തോട് ചന്ദംപാറയിലെ സൗദയുടെ മകന്‍ മുഹമ്മദ് അല്‍ഫൈദ് അലിയെ (ആറ്) പൊള്ളലേറ്റ നിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടനീരിലെ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ഫൈദ് അലി. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് രാത്രിയോടെ പനിയും കണ്ണ് ചുവന്ന് അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സൂര്യാതപമെന്ന് കണ്ടെത്തുകയായിരുന്നു.
Post a Comment
0 Comments