ഉദുമ (www.evisionnews.co): മീത്തല്‍ മാങ്ങാട് സനാബിലാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാനാബില്‍ അക്കാദമി നമ്മുടെ മക്കള്‍ നന്മയുടെ പൂക്കള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന സനാബില്‍ തസ്‌കിയ-19 വെക്കേഷന്‍ ക്യാമ്പ് ഉദ്ഘാടന സംഗമം ബുധനാഴ്ച രാവിലെ 10.30ന് സനാബില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി പ്രാര്‍ത്ഥന നടത്തും. ചെയര്‍മാന്‍ കെ.ബി.എം ഷരീഫ് കാപ്പില്‍ അധ്യക്ഷത വഹിക്കും.
സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അല്‍ഹുസ്‌ന ഷീ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ അഹമ്മദ് സഅദി നെല്ലിക്കുന്ന് വിഷയാവതരണം നടത്തും. എഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹമീദ് മാങ്ങാട്, കീഴൂര്‍ സംയുക്ത ജമാ അത്ത് സെക്രടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, എം.എ നജീബ്, റൗഫ് ബാവിക്കര, ഖാദര്‍ ഖാത്തിം, എയ്യള ജുമാമസ്ജിദ് ഖത്തീബ് അബ്ബാസ് സഖാഫി ചേരൂര്‍, പൊയ്‌നാച്ചി ജുമാമസ്ജിദ് ഖത്തീബ് ബഷീര്‍ മിസ്ബാഹി, പ്രൊഫ. ഇബ്രാഹിം സഖാഫി വിദ്യാനഗര്‍, സനാബിലാബാദ് ഇമാം അബ്ദുല്ല മൗലവി കിഴൂര്‍, ഷരീഫ് പൂവളപ്പില്‍, അഷ്റഫ് സനാബിലാബാദ് സംബന്ധിക്കും.
Post a Comment
0 Comments