ന്യൂഡല്‍ഹി (www.evisionnews.co): ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ടു അസാധുവാക്കലെന്ന് കോണ്‍ഗ്രസ്. ഇതിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പുറത്തുവിട്ടു. വ്യോമസേനയുടെ വിമാനത്തില്‍ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുല്‍ രത്രേക്കര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.
ആര്‍ബിഐയിലെ കറന്‍സി ഇടപാടുകളിലെ കള്ളത്തരം പുറത്തുവരാതിരിക്കാന്‍ റിലയന്‍സ് ജിയോയുടെ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തതെങ്ങനെയെന്നും രത്രേക്കര്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയുള്ള കറന്‍സി ശരിക്കും ആറുമാസം മുമ്പു അച്ചടിച്ചതായിരുന്നുവെന്നും കപില്‍ സിബല്‍ ആരോപിച്ചു.
Post a Comment
0 Comments