കാഞ്ഞങ്ങാട് (www.evisionnews.co): കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൂടി സി.പി.എമ്മിനെ ഇല്ലാതാക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരിയയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രണ്ടാം ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1952-ല്‍ എ.കെ.ജി അന്നത്തെ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു. ഇന്നോ സി.പി.എമ്മിന് ദേശീയ തലത്തിലും കേരളത്തില്‍ തന്നെയും ഒരു സീറ്റും കിട്ടാത്ത തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അങ്ങനെയുള്ള അവസ്ഥയിലാണ് കേരളത്തില്‍ സി.പി.എമ്മിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച് കയറ്റുകയാണ് പിണറായിയും കോടിയേരിയും ചെയ്യുന്നതെന്നും മുല്ലപ്പള്ളി ആ രോപിച്ചു.
കെ.വി മാത്യു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കാഞ്ഞങ്ങാട് മണ്ഡലം ലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്്മാന്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കുഞ്ഞാമദ് പുഞ്ചാവി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, മുസ്്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ ബഷീര്‍ വെള്ളിക്കോത്ത്, മുസ്തഫ തായന്നൂര്‍, ഡി.സി.സി സെക്രട്ടറിമാരായ എം. അ സൈനാര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, ധന്യ കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, പി.വി സുരേഷ് കുമാര്‍, ഡി.വി ബാലകൃഷ്ണന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ഹരീഷ് പി. നായര്‍, ബാലകൃഷ്ണന്‍ പെരിയ, പി.കെ ഫൈസല്‍, കമ്മാരന്‍, സാജിദ് മൗവ്വല്‍ സംബന്ധിച്ചു.
Post a Comment
0 Comments