കാസര്‍കോട് (www.evisionnews.co): ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു.എ.ഇ കമ്മിറ്റി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് നീക്കിവെച്ച ചാരിറ്റി തുകയില്‍ നിന്നും ക്ലബ് നടത്തിവരുന്ന കാരുണ്യ സ്പര്‍ശം-19 ഫണ്ടിലേക്ക് 50000 രൂപയുടെ ചെക്ക് പ്രസിഡന്റ് ടി.ആര്‍ ഹനീഫയും ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ റാഫി മക്കോടും ചേര്‍ന്ന് ചന്ദ്രഗിരി ക്ലബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കത്തിന് കൈമാറി. നാട്ടിലെ ഒരു സഹോദരിയുടെ ഓപ്പറേഷന്‍ന് ആവശ്യമായ തുകയാണ് കൈമാറിയത്.
ഹൃദയഘാതംമൂലം മരിച്ച അരമങ്ങാനത്തെ സഹോദരന്റെ കുടുംബത്തിനുള്ള ആറു മാസത്തേക്കുള്ള വീട്ടു ചെലവിനാവശ്യമായ തുക നല്‍കാന്‍ തീരുമാനിച്ചു. പെരിയയിലെ കാന്‍സര്‍ബാധിതയായ നിര്‍ധന കുടുംബത്തിലുള്ള സഹോദരിക്ക് 10000രൂപ നല്‍കും.
മുഹമ്മദ് കോളിയടുക്കം അധ്യക്ഷം വഹിച്ചു. യുഎഇ പ്രസിഡന്റ് ഹനീഫ് ടി.ആര്‍ ഉദ്ഘാടനം ചെയ്തു. റാഫി മാക്കോട്, ബഷീര്‍ കൂനന്‍, മുഹമ്മദ് ഷാ,അബ്ദുല്ല കുഞ്ഞി വളപ്പില്‍, അശോകന്‍ പികെ, എസ്‌കെ ഇബ്രാഹിം, ഷാഫി ഇന്‍ഡിക്ക, നാസിര്‍ ഡീഗോ, ഫസല്‍ എഎച്ച്, അന്‍വര്‍ സാദാത്ത്, അബ്ദുല്‍ റഹ്മാന്‍, മജീദ് കൈനോത്, ഷാഫി ബള്ളിയോട്, സുധീര്‍ അഹമ്മദ്,അലി ദേളി,സംഗീത് ബള്ളിയോട്, ഇര്‍ഫാന്‍ വളപ്പില്‍,സിദ്ധീഖ് സീ ബി എം, സര്‍ഫറാസ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബദ്‌റുദീന്‍ സി.ബി സ്വാഗതവും ട്രഷറര്‍ രാഘവന്‍ എം. നന്ദിയും പറഞ്ഞു.
Post a Comment
0 Comments