Type Here to Get Search Results !

Bottom Ad

രാജ്യത്ത് ആദ്യമായി കിസാന്‍ ബജറ്റ്, തൊഴിലില്ലായ്മ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രിക


ന്യൂഡല്‍ഹി (www.evisionnews.co): ചരിത്രത്തിലാദ്യമായി രാജ്യത്തെ കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ് കൊണ്ടു വരുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 22 ലക്ഷം തൊഴിലവസരങ്ങള്‍ നികത്തുമെന്നും പ്രകടനപത്രിക പുറത്തിറക്കി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അഞ്ചു പ്രധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതില്‍ ഏറ്റവും പ്രധാനം ന്യായ് പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പദ്ധതിയനുസരിച്ച് പ്രതിവര്‍ഷം 72,000 രൂപ വീതം രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ നല്‍കും. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് അഞ്ച് വര്‍ഷം നിലനിര്‍ത്തും.

കിസാന്‍ ബജറ്റ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. റെയില്‍വേ ബജറ്റ് , ധനകാര്യ ബജറ്റ് പോലെ കാര്‍ഷിക മേഖയുടെ വികസനം ലക്ഷ്യമിട്ടാണ് കിസാന്‍ ബജറ്റ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കു വേണ്ടി മാറ്റിവെയ്ക്കും. ആരോഗ്യമേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന പദ്ധതിയും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജ്യം മുഴുവന്‍ ഗുണനിലവാരമുള്ള ആശുപത്രികള്‍ നിര്‍മ്മിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad