കാസര്‍കോട് (www.evisionnews.co): ബേക്കല്‍ കോട്ടയില്‍ നിന്നും കടലിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. മുള്ളേരിയ കിന്നിംഗാറിലെ ബാലകൃഷ്ണന്റെ മകന്‍ ഗംഗാധകന്‍ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം.
ആളുകള്‍ നോക്കിനില്‍ക്കെ ബേക്കല്‍ കോട്ടയുടെ ക്ലോക്ക് ടവറിന് സമീപത്ത് വെച്ച് പഴ്സും ചെരിപ്പും അഴിച്ചുവെച്ച ശേഷം കടലിലേക്ക് എടുത്തുചാടുകയായിരുന്നു. സംഭവം കണ്ട സഞ്ചാരികളിലൊരാള്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വൈകിട്ട് നാലുമണിയോടെയാണ് തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്. തീരദേശ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments