ന്യൂഡല്‍ഹി (www.evisionnews.co): പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും ബാലകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികരുടെയും പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മോദി പ്രസംഗിച്ച മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു.
2103ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ചൊവ്വാഴ്ച ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചിരുന്നത്.
Post a Comment
0 Comments