ദേശീയം (www.evisionnews.co): 'ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് എഴുതി വെച്ച് ഹരിദ്വാറില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. ഈശ്വര്‍ ചന്ദ് ശര്‍മ്മ എന്ന കര്‍ഷകനാണ് ഇത്തരത്തില്‍ കുറിപ്പെഴുതി ആത്മഹത്യ ചെയ്തത്. 'കര്‍ഷകരുടെ അഞ്ചു വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്. ബിജെപിക്ക് വോട്ട് ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും'- കര്‍ഷകന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വിഷം കഴിച്ച ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിച്ചു. എന്നാല്‍ ആത്മഹത്യാക്കുറിപ്പിന്റെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
ഒരു ഇടനിലക്കാരന്റെ സഹായത്തോടെ ഈശ്വര്‍ ചന്ദ് ബാങ്കില്‍ നിന്നും അഞ്ചു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പകരം ബാങ്കില്‍ ജാമ്യം നിന്ന സുഹൃത്തിന് ഇയാള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു നല്‍കി. എന്നാല്‍ ഇതുപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുമെന്ന് കര്‍ഷകനെ ഭീഷണിപ്പെടുത്തിയ സുഹൃത്ത് ഒത്തുതീര്‍പ്പിനായി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെ സമ്മര്‍ദ്ദത്തിലായ കര്‍ഷകന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments