Type Here to Get Search Results !

Bottom Ad

സ്ഥാനാര്‍ത്ഥിത്വം ഭിന്നത ഉണ്ടാക്കി: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ കാന്തപുരം വിഭാഗം

കാസര്‍കോട് (www.evisionnews.co): രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായതായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. സിറാജ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വയനാടില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനം നടത്തിയത്. മതേതര ചേരിയിലുള്ളവര്‍ക്ക് പരസ്പരം പായാരം പറയാനുള്ള അവസരം മാത്രമാണ് രാഹുലിനെ വയനാട്ടിലേക്ക് എഴുന്നള്ളിച്ചതിലൂടെ ലഭിക്കുകയെന്ന പരിഹാസവും കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ സമസ്ത കാന്തപുരം വിഭാഗം നടത്തുന്നുണ്ട്.

രാഹുലിന്റെ വരവോടെ കേരളത്തില്‍ സംഘപരിവാറിനും പുതിയ ഊര്‍ജം ലഭിച്ചുവെന്ന കണ്ടെത്തലോടെയാണ് സമസ്ത കാന്തപുരം വിഭാഗം നേതാവിന്റെ വിമര്‍ശനം. രാഹുല്‍ വയനാട്ടിലെത്തിയതോടെ മതേതര പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നത ഉടലെടുത്തു. ഇടതുപക്ഷത്തെ വിമര്‍ശിക്കുകയില്ലെന്ന രാഹുലിന്റെ വാക്കുകള്‍ കൊണ്ട് ഈ ചേരിതിരിവ് പരിഹരിക്കാനാവില്ല. പ്രത്യയശാസ്ത്രപരമായി ഫാസിസത്തെ നേരിടുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി പിന്നീട് കോണ്‍ഗ്രസും ബി.ജെ.പിയും മാത്രം ഏറ്റുമുട്ടുന്ന സാഹചര്യം വന്നാല്‍ കേരളത്തിന്റെ മതേതര ഭാവി എന്തായിരിക്കും. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് കൊണ്ട് യു.ഡി.എഫിന് രണ്ട് സീറ്റ് അധികം ലഭിച്ചാക്കാമെന്നതിനപ്പുറം മറ്റൊരു നേട്ടവുമില്ലെന്നാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കൂടിയായ ലേഖകന്‍ റഹ്മത്തുള്ള സഖാഫിയുടെ വാദം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad