കാസര്‍കോട് (www.evisionnews.co): അണങ്കൂര്‍ ബെദിരയിലെ പൗരപ്രമുഖന്‍ മുഹമ്മദ് കുഞ്ഞി ഹാജി (58) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് അന്ത്യം.
ദുബൈയില്‍ വ്യാപാരിയായിരുന്നു. ബെദിര മുഹിയദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. അബ്ദുല്‍ ഖാദര്‍- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: ജംഷീദ്, ജവാദ് (ഇരുവരും ദുബൈ), ജുനൈദ, ജുവൈരിയ, ഖാദര്‍, ജൗഹറ. മരുമക്കള്‍: ഷരീഫ്, നിയാസ്, മംസീന, അഫീഫ. സഹോദരങ്ങള്‍: മൊയ്തീന്‍, അബൂബക്കര്‍, റിയാസ്, ഖദീജ, ഹലീമ, ആയിഷ, മറിയംബി. മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ച് ഖബറടക്കും.
Post a Comment
0 Comments