ന്യൂഡല്‍ഹി (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ ആസ്പദമാക്കിയുള്ള പി.എം നരേന്ദ്ര മോദി എന്ന സിനിമയ്ക്ക് ബോളിവുഡില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് നടന്‍ വിവേക് ഒബ്രോയ്. ചിത്രം ഇത്രയും വലിയ പ്രതിസന്ധി നേരിട്ടിട്ടും ചിത്രത്തെ പിന്തുണയ്ക്കാനും ചിത്രത്തിന് വേണ്ടി സംസാരിക്കാനും ആരും തയ്യാറായില്ലെന്നാണ് വിവേക് ഒബ്രോയ് പറയുന്നത്. മോദിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കൂട്ടിയ ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമ വന്നപ്പോള്‍ യാതൊരു രീതിയിലും പിന്തുണച്ചില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും വിവേക് ഒബ്രോയ് വിമര്‍ശിക്കുന്നു.
Post a Comment
0 Comments