ഉദുമ (www.evisionnews.co): മതമൂല്യങ്ങളും ധാര്‍മ്മിക മൂല്യങ്ങളുമുള്ള കുടുംബത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടി മീത്തല്‍ മാങ്ങാട് സനാബില്‍ അക്കാദമിയില്‍ തസ്‌കിയ കോഴ്‌സ് ആരംഭിച്ചു.പ്രമുഖ പണ്ഡിതനും കോട്ടിക്കുളം ഗ്രാന്റ് ജുമാ മസ്ജിദ് ഖത്വീബുമായ അബ്ദുല്‍ അസീസ് അഷറഫി പാണത്തൂര്‍ ഉല്‍ഘാടനം ചെയ്തു, സനാബില്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് മാങ്ങാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ലത്തീഫ് കൊല്ലമ്പാടി സനാബില്‍ അക്കാദമി ഡയറക്ടര്‍മാരായ എം.എ നജീബ്, റൗഫ് ബാവിക്കര പ്രസംഗിച്ചു. ജലാലുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി, മുനീര്‍ സഅദി ക്ലാസെടുത്തു. ഇബ്രാഹിം സഖാഫി സ്വാഗതവും അബ്ദുല്ല മുസ്ലിയാര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, ഗൃഹഭരണം, പ്രാര്‍ത്ഥനകള്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ വ്യക്തികള്‍ 40ദിവസത്തെ കോഴ്‌സില്‍ ക്ലാസെടുക്കും.
Post a Comment
0 Comments