കാഞ്ഞങ്ങാട് (www.evisionnews.co): തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. പടന്നക്കാട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തെങ്ങു മുറിക്കുന്നതിനിടയില്‍ മഞ്ഞപ്പള്ളിക്ക് ന്നേല്‍ ജോയ് (49)ആണ് മരിച്ചത്. കുന്നുംകൈ കമ്മാടം സ്വദേശിയാണ്. തെങ്ങ് മുറിക്കുന്നതിനിടയില്‍ ജോയ് കൈകുഴഞ്ഞ് താഴെക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയിയെജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കമ്മാടത്തെ പരേതനായ ദേവസ്യ- ത്രേസ്യമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി, ഏക മകന്‍: ഉണ്ണി എന്ന മാത്യു. സ ഹോദരങ്ങള്‍: ജോര്‍ജ് തോമസ്, മിനി ഏലിയാസ്.
Post a Comment
0 Comments