Type Here to Get Search Results !

Bottom Ad

വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശിയായ 65 കാരനെ കാണാതായതായി പരാതി

കാസര്‍കോട് (www.evisionnews.co): വിദ്യാഗര്‍ പന്നിപ്പാറ സ്വദേശിയായ വൃദ്ധനെ കാണാതായതായി പരാതി. പന്നിപ്പാറ ജുമാമസ്ജിദിന് സമീപം തൈ്വബ മന്‍സിലില്‍ അബ്ദുല്ല (65)യെയാണ് കാണാതായത്. മാര്‍ച്ച് 28ന് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പാന്റും ഷര്‍ട്ടുമാണ് വേഷം. 4.5 ഫീറ്റ് ഉയരമുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9061260469, 8129176890 എന്നീ നമ്പരുകളിലോ അറിയിക്കണം. വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad