കണ്ണൂര്‍: (www.evisionnews.co) കേരള മാപ്പിള കലാഅക്കാദമി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പാര്‍ക്കോ റസിഡന്‍സി ഹാളില്‍ സംഘടിപ്പിച്ച കെ.പി.എ റഹീം അനുസ്മരണവും അവാര്‍ഡ് ദാനചടങ്ങും നവ്യാനുഭവമായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പിലിന് ഇന്ദിരാഗാന്ധി സഹകര ആശുപത്രി ഡയറക്ടറും രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിലെ പ്രമുഖനുമായ മമ്പറം ദിവാകരന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രശസ്തിപത്രം തലശ്ശേരി മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സാജിത നല്‍കി.
പ്രൊഫ. എ.പി സുബൈര്‍ കെ.പി.എ റഹീം അനുസ്മരണ പ്രഭാഷണം നടത്തി. അക്കാദമി സംസ്ഥാന പ്രസിഡണ്ട് പി.എച്ച് അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ.കെ മുസ്തഫ സ്വാഗതം പറഞ്ഞു. ചാലോടന്‍ രാജീവന്‍, റഷീദ് കുമരനെല്ലൂര്‍, ശംസുദ്ദീന്‍ വാത്യേടത്ത്, സീതി കൊടുങ്ങല്ലൂര്‍, മുസ്തഫ മുട്ടുങ്ങല്‍, മുജീബ് കമ്പാര്‍, എം.പി അബൂട്ടി ഹാജി, റാഫി മതിലകം, കുഞ്ഞമദ് വാണിമേല്‍, സൂപ്പി തിരുവള്ളൂര്‍, നാസര്‍ മൈലാഞ്ചി, ഖമറുദ്ദീന്‍ കീച്ചേരി, മുഹമ്മദലി, എം.എ നജീബ്, നൗഷാദ് ധര്‍മ്മടം, അബ്ദുല്ല പടന്ന പ്രസംഗിച്ചു.
Post a Comment
0 Comments