കൊച്ചി (www.evisionnews.co): ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി വി.പി.എസ് ലേക്ഷോര്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒന്നര മാസത്തോളമായി കെ.എം മാണി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാണിയുടെ ആരോഗ്യനില മോശമായതായി ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി അറിയിച്ചിരുന്നു. ഇതിനിടെയാണ് മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത്. അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് ആസ്പത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment
0 Comments