കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്കെതിരെ വധഭീഷണിയെന്ന് പരാതി. കല്യാശേരിയിലെ ഇരിണാവില്‍ പ്രചാരണം നടത്തികൊണ്ടിരിക്കെ ബൈക്കിലെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ കല്യാശ്ശേരി ഇരിണാവ് സ്വദേശികളായ സജില്‍, അഖില്‍, ശമല്‍ എന്നിവര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.
പ്രചാരണം അവസാനിപ്പിച്ച് പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായാണ് പരാതി. ഇരിണാവിന് മുമ്പത്തെ സ്വീകരണ കേന്ദ്രമായ മാട്ടൂലില്‍ നിന്നും സ്ഥാനാര്‍ത്ഥി വാഹനം കടന്നു വരുമ്പോള്‍ സംഘം പിന്തുടര്‍ന്ന് എത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Post a Comment
0 Comments