തിരുവനന്തപുരം (www.evisionnews.co): ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പി.എസ്.സി പരീക്ഷയില്‍ ചോദ്യം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ആദ്യം കയറിയ യുവതികള്‍ ആരൊക്കെയെന്നാണ് പി.എസ്.സിയുടെ ചോദ്യം. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ അസി. പ്രൊഫസര്‍ (സൈക്യാട്രി) നിയമനത്തിനുള്ള ഓണ്‍ലൈന്‍ പരീക്ഷയിലാണ് ഈ ചോദ്യമുള്ളത്.
(എ) ബിന്ദു തങ്കംകല്യാണി, സി.എസ് ലിബി (ബി) ബിന്ദു അമ്മിണി, കനകദുര്‍ഗ (സി) ശശികല, ശോഭ (ഡി) സൂര്യ ദേവാര്‍ച്ചന, പാര്‍വതി എന്നിവയാണ് ഉത്തരമെഴുതാനുള്ള ഓപ്ഷനുകള്‍. പ്രാഥമിക ഉത്തരസൂചികയില്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ആണ് ശരിയുത്തരമായി പി.എസ്.സി നല്‍കിയത്.
Post a Comment
0 Comments