അബുദാബി (www.evisionnews.co): അബുദാബി ഉദുമ മണ്ഡലം കെ എം സി സി കമ്മിറ്റിയും അബുദാബി റെഡ് ക്രസന്റ്് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. എഴുപത്തഞ്ചോളം ആളുകള്‍ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു. അബുദാബി കാസര്‍കോട് ജില്ല കെഎംസിസി പ്രസിഡണ്ട് പോവല്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആലൂര്‍ സലാം മാങ്ങാട് പരിപാടി അധ്യക്ഷ വഹിച്ചു, അനീസ് റഹ്മാന്‍ മങ്ങാട്, അനീഫ പടിഞ്ഞാറ് മൂല, മുജീബ് മൊഗ്രാല്‍, സത്താര്‍ കുന്നുംകൈ, ഇസ്മായില്‍ അഞ്ചല്‍ അത്ത്, മുഹമ്മദ് ആലംപാടി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. രക്തദാന ക്യാമ്പിന്, അഷ്‌റഫ് കീഴൂര്‍, ഷമീര്‍ കോട്ടിക്കുളം ,ആബിദ് നാലാംവാതുക്കല്‍, കെബീര്‍ ചെമ്പിരിക്ക ,ഇക്ബാല്‍ ആലൂര്‍ ,സമീര്‍ ബാലഡുക, ഹാഷിം ബെള്ളിപ്പാടി, മജീദ് ചിത്താരി , ഷാഫി നാട്ടക്കല്‍, സുലൈമാന്‍ കാരക്കോട്. ഹംസ ചെമ്പിരിക്ക എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാനം ഏറ്റവും നല്ല ചാരിറ്റി പ്രവര്‍ത്തനം എന്ന പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഷമീം ബേക്കല്‍ സ്വാഗതവും അലി കെ.എച്ച് നന്ദി പറഞ്ഞു.
Post a Comment
0 Comments