കാസര്‍കോട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സിയില്‍ തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് ഭരണകക്ഷി നേതാവിന് അനുകൂലമായി സ്ഥലംമാറ്റമെന്ന് പരാതി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഓരോ ഡിപ്പോയിലും യൂണിറ്റിലെ സീനിയറായ ജീവനക്കാരെ വിവിധ യൂണിറ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. വര്‍ക്ക് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ഓരോ ഡിപ്പോയിലും സ്ഥലംമാറ്റിയിരുന്നത്. ഈ സ്ഥലംമാറ്റ ഉത്തരവ് പ്രകാരം 75 സിംഗിള്‍ ഡ്യൂട്ടി ചെയ്യണമെന്നാണ് പ്രധാന നിബന്ധന.
കാസര്‍കോട്് ജില്ലയില്‍ നിന്ന് ഫെബ്രുവരി 21ന് ഇരുപത് ജീവനക്കാരെ കാഞ്ഞങ്ങാട് സബ് ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ 75സിംഗിള്‍ ഡ്യൂട്ടിപോലും ചെയ്യാത്ത ഭരണകക്ഷി നേതാവിനെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏപ്രില്‍ മൂന്നിന് കാസര്‍കോട് യൂണിറ്റിലേക്ക് വീണ്ടും സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്. ഭരണകക്ഷി യൂണിയന്റെ ഭാരവാഹിയേക്കാളും സീനിയറായ ജീവനക്കാര്‍ ഇപ്പോഴും മറ്റു ഡിപ്പോകളില്‍ ജോലിചെയ്തുവരുമ്പോള്‍ യൂണിറ്റ് ഭാരവാഹിയെ യാതൊരു മാനദണ്ഡവുമില്ലാതെ കാസര്‍കോട്ടേക്ക് വീണ്ടും സ്ഥലംമാറ്റിയ നടപടി അന്വേഷിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) യോഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് കെ.എം കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പി.വി ഉദയകുമാര്‍, യൂണിയന്‍ സെക്രട്ടറി വി. ഗോപാലകൃഷ്ണ കുറുപ്പ്, എം.എ ജലീല്‍, പി.ടി രഞ്ജിത്ത്, എ.കെ അസീസ്, കെ. കുഞ്ഞമ്പു സംസാരിച്ചു.
Post a Comment
0 Comments