(www.evisionnews.co) ആന്ധ്രയില്‍ വോട്ടിംഗ് യന്ത്രം തുടര്‍ച്ചയായി തകരാറിലാവുന്നു എന്ന പരാതി നിലനില്‍ക്കെ, ജനസേന സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകരാറിലായതില്‍ പ്രതിഷേധിച്ചത്. പോളിംഗ് ബൂത്തിനുള്ളില്‍ കയറിയ മധുസൂദനന്‍ മാധ്യമങ്ങളെ അകത്തു വിളിച്ച് യന്ത്രം തകരാറിലാണെന്നു ചൂണ്ടിക്കാട്ടി വലിച്ചെറിയുകയായിരുന്നു.
ആന്ധ്രപ്രദേശിലെ വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കുന്നുണ്ടെന്ന പരാതി ഉയരുന്നുണ്ട്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ്. ദക്ഷിണേന്ത്യയിലെ 42 ഉം ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
Post a Comment
0 Comments