കണ്ണൂര്‍ (www.evisionnews.co): ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കണ്ണൂരിലെ കണ്ണവത്താണ് സംഭവം. പതിനേഴുകാരിയുടെ പരാതിയില്‍ പൂജാരി കൂടിയായ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
വീട്ടില്‍ പൂജയ്‌ക്കെത്തിയ മഹേഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിക്രമത്തെ കുറിച്ച് പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ പ്രതിയെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments